കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

child

ബെംഗളൂരു: കണ്ണൂർ സ്വദേശിനിയായ 8 വയസ്സുകാരി കീടനാശിനി ശ്വസിച്ചു ബെംഗളൂരുവിൽ മരിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോമ്പിൻ രായരോത്ത് വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്.

കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

വസന്തനഗർ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച വിനോദും കുടുംബവും നാട്ടിൽ പോയ സമയത്താണ് വീട്ടുടമ വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി  മുറിയ്ക്കുള്ളിൽ കീടനാശിനി തളിച്ചത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഇന്നലെ നാട്ടിൽ നിന്നും തിരിച്ചെത്തിയ കുടുംബം വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും ഉടൻ തളർന്നു വീഴുകയും ചെയ്തത് . ഇതിനിടെ ഇവർ നേരത്തെ മുറിൽ ഉണ്ടായിരുന്ന വെള്ളം കുടിച്ചതായും പറയുന്നു.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഹാനയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയെ അധിക്ഷേപിച്ച ട്രംപിന് കർണാടക മന്ത്രിയുടെ 'മറുപടി'; 'നിങ്ങൾ ഒരു മാഡ് മാക്സ്' എന്ന് സന്തോഷ് ലാഡ്
[masterslider id="10"]

Related posts