ബെംഗളൂരുവിലേക്കുള്ള മെമു ട്രെയിനിന്റെ എഞ്ചിൻ തകരാർ: റൂട്ടിലെ ഏതാനും ട്രൈനുകൾ വൈകി

ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനിന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കെങ്കേരിക്ക് സമീപം യാത്ര ചെയ്യുന്നതിനിടെ എൻജിൻ തകരാറിലായതിനാൽ റൂട്ടിലെ ഏതാനും ട്രെയിനുകൾ വൈകി. ഒരു റിലീഫ് ലോക്കോ സംഭവസ്ഥലത്ത് എത്തിക്കുകയും എഞ്ചിൻ മാറ്റുകയും ചെയ്ത ശേഷമാണ് ട്രെയിൻ  പിന്നീട് പുറപ്പെട്ടത്. മൈസൂരിൽ നിന്ന് രാവിലെ 6.10-ന് പുറപ്പെട്ട ട്രെയിൻ നം.06256, 8.15-ഓടെ കെങ്കേരി കടന്ന് 9.15-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ മെമുവിന് കെങ്കേരിക്ക് സമീപം എൻജിൻ തകരായതിനെ തുടർന്ന് ഒരു മണിക്കൂർ നീങ്ങാൻ…

Read More

ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ തകരാറിലായി; പാളത്തിലെ കരിങ്കൽ ചീളുകൾ നീക്കി

ബെംഗളൂരു: റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. ഹെബ്ബാൾ – ബാനസവാടി പാതയിൽ പാളത്തിൽ വച്ചിരുന്ന കരിങ്കൽ ചീളുകൾ കുരുങ്ങി ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ തകരാറിലായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ ശരിയാക്കാൻ ഒരു മണിക്കൂർ താമസം നേരിട്ടത്തിന് ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ഹെബ്ബാൾ – ലൊട്ടെഗോലഹള്ളി – ചന്നസ്സന്ദ്ര പാതയിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. പാളത്തിലെ കരിങ്കൽ ചീളുകൾ കണ്ടെത്തിയതിനെ തുടർന്ന് നീക്കം ചെയ്യുകയായിരുന്നു.…

Read More
Click Here to Follow Us