ബെംഗളൂരു: നഗരത്തിലെ വിവിധ സന്നദ്ധസംഘടനകളുമായി ചേർന്ന് ബി.ബി.എം.പി. പുതിയതായി കൊണ്ടുവന്ന ഓക്സിബസ്സുകൾ പ്രവർത്തനം ആരംഭിച്ചു.
ഓക്‌സിജൻ ബസുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെംഗളൂരുവിൽ നിർവഹിച്ചു. ബെംഗളൂരുവിലെ ഗവ. ആശുപത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടെയും സമീപത്തായി 20 ഓക്സിജൻ ബസുകൾ സജ്ജീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
6-8 oxygen cylinders available in a bus. We are targeting 20 oxybuses for now. They'd be set up near triage centres & govt hospitals in Bengaluru. Each oxybus is capable of treating 8 patients at a time. Service to be free of cost: Gaurav Gupta, BBMP Chief Commissioner #COVID19 pic.twitter.com/sIN3hAb2aB
— ANI (@ANI) May 12, 2021
ഓക്‌സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കാനായി സൗകര്യപ്പെടുത്തിയ ബസുകളാണ് പ്രവർത്തനസജ്ജമായത്.
ആശുപത്രികൾക്ക് സമീപം നിലയുറപ്പിക്കുന്ന ബസുകളിൽ സീറ്റുകൾക്ക് പുറകിലായി ഓക്സിജൻ സിലിൻഡറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽനിന്നും രോഗികൾക്ക് ഓക്സിജൻ ലഭിക്കാനുള്ള സജ്ജീകരണവുമുണ്ട്. ഒരു ബസിൽ ഒരേസമയം എട്ടു രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും.
രോഗികൾക്ക് ഓക്സിജൻ നൽകാൻ സജ്ജീകരണമുള്ള കിടക്കകൾക്ക് ആശുപത്രികളിൽ ദൗർലഭ്യം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സജ്ജീകരണങ്ങളുമായി ബസുകൾ ഒരുങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.