മെമു സെർവീസുകളെക്കുറിച്ച് സ്റ്റേഷനുകളിൽ വേണ്ടവിധം അറിയിപ്പുകൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി യാത്രക്കാർ

ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിൻ സർവീസുകളെക്കുറിച്ച് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വേണ്ടവിധം അറിയിപ്പ് ലഭിക്കുന്നില്ലെന്ന പരാതിയുമായി യാത്രക്കാർ.

ട്രെയിൻ സർവീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിനിന്റെ നമ്പറും സ്ഥലവും ഡിസ്പ്ലേ ബോർഡുകളിൽ കാണിക്കുന്നുണ്ടെങ്കിലും ഇത് വിമാനത്താവളം വഴിയുള്ള ട്രെയിൻ സർവീസാണെന്ന് സ്ഥിരം യാത്രക്കാർക്ക് മാത്രമേ മനസ്സിലാവുകയുള്ളു.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

കെഐഎ ഹാൾട്ട് സ്റ്റേഷനിൽ നിന്ന് വിമാനത്താവള ടെർമിനൽ വരെ സൗജന്യ ഷട്ടിൽ ബസ് സർവീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ജൂലൈ 29നാണ് കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക സ്റ്റേഷനുകളിൽ നിന്ന് 5 ജോഡി മെമു സർവീസുകൾ കെഐഎ ഹാൾട്ട് സ്റ്റേഷൻ വഴി ദേവനഹള്ളിയിലേക്ക് ആരംഭിച്ചത്.

യെലഹങ്ക–ദേവനഹള്ളി റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയായതോടെയാണ് മെമു സർവീസുകൾ ആരംഭിച്ചത്. 2021 ജനുവരിയിൽ ഹാൾട്ട് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയതോടെ 9 ഡെമു സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ 4 മാസത്തിനുള്ളിൽ നിർത്തലാക്കുകയായിരുന്നു. ബെംഗളൂരു വിമാനത്താവള അതോറിറ്റിയുമായി ചർച്ച ചെയ്താണ് മെമു ട്രെയിനുകളുടെ സമയപ്പട്ടിക തയാറാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts