ബെംഗളൂരു: പൊതുസ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റും, പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി സർക്കാർ ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവയ്ക്ക് പുറമേ സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചു. കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്ന നിയമവും (2003-ലെകേന്ദ്ര നിയമം 34) പുതിയ നിയമം…
Read MoreTag: fine penalty
100 രൂപയുടെ രാഖി ഓർഡർ ചെയ്‌തു, എത്തിച്ച് നൽകാതെ ആമസോൺ, ഒടുവിൽ 40,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
മുംബൈ: ഓൺലൈനിൽ രാഖി ഓർഡർ ചെയ്‌തു. പക്ഷേ കിട്ടിയില്ല. പിന്നാലെ ആമസോണിന് പിഴ ചുമത്തി മുംബൈ ഉപഭോക്തൃ കോടതി. 100 രൂപയുടെ രാഖിക്ക് 40,000 രൂപയാണ് പിഴ. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ആഗസ്റ്റ് 2 നാണ് ആമസോൺ വഴി രാഖി ഓർഡർ ചെയ്യുന്നത്. ആഗസ്റ്റ് എട്ടിനും 13 നും ഇടയിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ല. പകരം ആഗസ്റ്റ് 14 ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നൽകി. യുവതി നടത്തിയ അന്വേഷണത്തിൽ…
Read Moreഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് സൂക്ഷിച്ച സംഭവം; ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ
ബംഗളൂരു: ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് വെച്ച സംഭവത്തിൽ ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ. എട്ട് മാസത്തോളം റസിഡൻസ് അസോസിയേഷൻ്റെ നിർദേശം അവഗണിച്ച് ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ തന്നെ സൂക്ഷിച്ചതിനാണ് വൻ തുക പിഴ. ഇലക്ട്രോണിക് സിറ്റിയിലെ സൺറൈസ് പാർക്ക് ഫേസ് വണ്ണിൽ താമസിക്കുന്നയാൾക്കാണ് പിഴ ചുമത്തിയത് .ഷൂറാക്ക് ഇടനാഴിയിൽ നിന്നും മാറ്റാത്ത കാരണം ചൂണ്ടികാണിച്ച് പ്രതിദിനം 100 രൂപയാണ് പിഴയിട്ടത്. എന്നാൽ, പിഴശിക്ഷക്ക് ശേഷവും ഇയാൾ ഷൂറാക്ക് അവിടെ നിന്ന് മാറ്റാൻ തയാറായില്ല. പിഴതുകയ്ക്ക് പുറമേ ഇനി ഭാവിയിൽ വരുന്ന പിഴശിക്ഷക്ക് വേണ്ടി 15,000…
Read More