പൊതുഇടങ്ങളിൽ പുകവലിച്ചാൽ വരുന്നത് മുട്ടൻ പണി; പിഴ 200രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി കർണാടക സർക്കാർ

ബെംഗളൂരു: പൊതുസ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

സിഗരറ്റും, പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി സർക്കാർ ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇവയ്ക്ക് പുറമേ സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്ന നിയമവും (2003-ലെകേന്ദ്ര നിയമം 34) പുതിയ നിയമം ഭേദഗതി ചെയ്തു.പൊതുസ്ഥലത്ത് ആരും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഭേദഗതിയിൽ പറയുന്നു. സിഗരറ്റുകളോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്.

പുതിയ വ്യവസ്ഥകൾ പ്രകാരം നിയമത്തിലെ സെക്ഷൻ 4A ലംഘിക്കുന്ന ഏതൊരാൾക്കും ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കും. അത് മൂന്ന് വർഷം വരെ നീളാം. കൂടാതെ 50,000 രൂപയിൽ കുറയാത്ത പിഴ‍യും ചുമത്തും. അത് ഒരു ലക്ഷം രൂപ വരെയും ഉയരാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts