പൊതുഇടങ്ങളിൽ പുകവലിച്ചാൽ വരുന്നത് മുട്ടൻ പണി; പിഴ 200രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി കർണാടക സർക്കാർ

ബെംഗളൂരു: പൊതുസ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റും, പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി സർക്കാർ ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവയ്ക്ക് പുറമേ സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചു. കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്ന നിയമവും (2003-ലെകേന്ദ്ര നിയമം 34) പുതിയ നിയമം…

Read More
Click Here to Follow Us