ഈ സീസണിലെ ആദ്യ ക്രൂയിസ് കപ്പലിനെ സ്വാഗതം ചെയ്ത് തുറമുഖം

SHIP

ബെംഗളൂരു; ക്രൂയിസ് സീസണിലെ ആദ്യ ക്രൂയിസ് കപ്പലിനെ ന്യൂ മംഗലാപുരം തുറമുഖം സ്വാഗതം ചെയ്തു. “എം.എസ് യൂറോപ്പ 2” എന്ന ക്രൂയിസ് കപ്പൽ 271 യാത്രക്കാരും 373 ക്രൂ അംഗങ്ങളുമായി രാവിലെ 6.30 ന് ബർത്ത് നമ്പർ 04 ൽ എത്തി. 42,830 ഗ്രോസ് ടൺ ആണ് ഇതിന്റെ വഹിക്കാനുള്ള ശേഷി, 224.38 മീറ്റർ ആണ് മൊത്തം നീളം വീതിയാകട്ടെ 29.99 മീറ്ററും.

മോർമുഗാവോ ആയിരുന്നു ക്രൂയിസ് കപ്പലിന്റെ അവസാന തുറമുഖം. മംഗലാപുരത്ത് നിന്നതിനു ശേഷം അടുത്ത യാത്ര കൊച്ചി തുറമുഖത്തേക്കാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രൂയിസ് സീസൺ വീണ്ടും തുറന്നത്. അതുകൊണ്ട് തന്നെ ചെയർമാനായ എൻഎംപിഎയുടെ നിർദ്ദേശപ്രകാരം, പോർട്ട് ഉദ്യോഗസ്ഥർ ക്രൂയിസ് യാത്രക്കാരുടെ സുഖസൗകര്യത്തിനും മികച്ച അനുഭവത്തിനും സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തു.

  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ

എൻഎംപിഎയുടെ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലിൽ യാത്രക്കാരുടെ മെഡിക്കൽ സ്‌ക്രീനിങ്ങിനായുള്ള ക്രമീകരണങ്ങളും 11 ഇമിഗ്രേഷനുകളും നാല് കസ്റ്റംസ് കൗണ്ടറുകളും സജ്ജീകരിച്ചു. കൂടാതെ ആറ് കോച്ചുകളും 15 പ്രീപെയ്ഡ് ടാക്‌സികളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ധ്യാനകേന്ദ്രവും യാത്രക്കാരുടെ സന്ദർശനത്തിനായി ഇന്ത്യൻ പുരാണങ്ങളെ ചിത്രീകരിക്കുന്ന സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടായി.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

സെന്റ് അലോഷ്യസ്, കദ്രി ക്ഷേത്രം, കുദ്രോളി ക്ഷേത്രം, ലോക്കൽ മാർക്കറ്റ്, കശുവണ്ടി ഫാക്ടറി, ഉഡുപ്പി ക്ഷേത്രം, ഗോമതേശ്വര, 1,000 പില്ലർ ടെമ്പിൾ, ഫോറം ഫിസ മാൾ തുടങ്ങി മംഗലാപുരത്തും പരിസരത്തുമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും യാത്രക്കാർ സന്ദർശിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ക്രൂയിസ് കപ്പൽ അതിന്റെ അടുത്ത ലക്ഷ്യസ്ഥാനമായ കൊച്ചി തുറമുഖത്തേക്ക് നീങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
[masterslider id="10"]

Related posts

Click Here to Follow Us