ലഹരിമരുന്നിന്റെ അളവ് കൂട്ടാൻ ഉപയോഗിക്കുന്നത് ‘ആലം കല്ല്’, കൃത്രിമ ലഹരി മരുന്നുകളും വ്യാപകമാണ്

കൊച്ചി : ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ലഹരി മരുന്നുകളിൽ കൂടുതലും കൃത്രിമമായി നിർമ്മിച്ചവ . ലഹരി മരുന്നിന്റെ അളവ് കൂട്ടാനായി ഇതിൽ ആലം കല്ലുകൾ പൊടിച്ചു ചേർക്കുന്നതായി റിപ്പോർട്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന രാസ ലഹരിയുടെ അളവ് കൂട്ടാൻ ലഹരി മാഫിയകൾ ഉപയോഗിക്കുന്നത് ആലം ​​കല്ല് പൊടിച്ച് ചേർക്കുന്നത് പുതിയ കണ്ടെത്തൽ.

അടുത്തിടെ സംസ്ഥാനത്ത് പിടികൂടിയ എംഡിഎംഎ പലതിലും ആലം കല്ലിൻറെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് കൃത്രിമമായി എംഡിഎംഎ നിർമ്മിക്കുന്നതിന്റെ സൂചനകൾ എക്‌സസൈസിന് ലഭിച്ചത്.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

ബംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നുമെല്ലാം കേരളത്തിലെത്തിക്കുന്ന എംഡിഎംഎയിൽ അളവ് കൂട്ടാനാണ് സംസ്ഥാനത്തെ ലഹരി മാഫിയ ആലം കല്ല് പൊടിച്ചു ചേർക്കുന്നത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇത്തരത്തിൽ ആലം കല്ല് ചേർത്ത് കൃത്രിമമായി എൻഡിഎംഎ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. ഒരു ഗ്രാം എംഡിഎംഎക്ക് 2500 മുതൽ 3000 രൂപ വില. ആലം കല്ല് ചേർത്ത് വിതരണം ഇരട്ടിയിലധികം ലാഭമാണ് ലഹരി മാഫിയ നേടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts