കെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു

ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, സഹയാത്രികൻ ആശുപത്രിയിൽ

death suicide murder accident

ബെംഗളൂരു: ദേശീയ പാതയിൽ ജെപ്പിനമൊഗറു മഹാകാളിപ്പടവ് ക്രോസിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്ളാളിലെ മദ്യശാല മാനജർ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്. ബൈക്കിനു പിന്നിൽ സഞ്ചരിച്ച സഹപ്രവർത്തകൻ അഭിഷെട്ടിയെ (22) ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗളൂരു സ്വദേശികളാണ്. ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read More

കൊട്ടാര വളപ്പിൽ പിറന്ന ആനയ്ക്ക് കൊട്ടാരം റാണി പേരിട്ടു

ബെംഗളൂരു: മൈസൂരു കൊട്ടാരവളപ്പിൽ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്പരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു. ശ്രീ ദത്താത്രേയ എന്നാണ് പേര് വിളിച്ചത്. ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂർ രാംപുര ആന സംരക്ഷണ സങ്കേതത്തിൽ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്. 2017ൽ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാൽ ജംബോ സവാരിയിൽ പങ്കെടുത്തിരുന്നില്ല. രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന ലക്ഷ്മി ഗർഭിണിയാണെന്ന് മനസിലാക്കി.  കൊട്ടാര പരിസരത്തെ താമസത്തിനിടെ ഗർഭിണിയാണെന്ന് കണ്ടെത്തി സവാരി…

Read More

വിദ്യാർത്ഥിയെ മർദ്ദിച്ചു, അധ്യാപകനെതിരെ പോലീസ് കേസ് 

ബെംഗളൂരു: മംഗളൂരുവില്‍ 11കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉല്ലാള്‍ സ്വദേശി ഹാഫില്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദ് ഹുദാ ദെരിക്കട്ടെ അല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയില്‍ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സമീപത്തെ…

Read More

ലഹരിമരുന്നിന്റെ അളവ് കൂട്ടാൻ ഉപയോഗിക്കുന്നത് ‘ആലം കല്ല്’, കൃത്രിമ ലഹരി മരുന്നുകളും വ്യാപകമാണ്

കൊച്ചി : ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ലഹരി മരുന്നുകളിൽ കൂടുതലും കൃത്രിമമായി നിർമ്മിച്ചവ . ലഹരി മരുന്നിന്റെ അളവ് കൂട്ടാനായി ഇതിൽ ആലം കല്ലുകൾ പൊടിച്ചു ചേർക്കുന്നതായി റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന രാസ ലഹരിയുടെ അളവ് കൂട്ടാൻ ലഹരി മാഫിയകൾ ഉപയോഗിക്കുന്നത് ആലം ​​കല്ല് പൊടിച്ച് ചേർക്കുന്നത് പുതിയ കണ്ടെത്തൽ. അടുത്തിടെ സംസ്ഥാനത്ത് പിടികൂടിയ എംഡിഎംഎ പലതിലും ആലം കല്ലിൻറെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് കൃത്രിമമായി എംഡിഎംഎ നിർമ്മിക്കുന്നതിന്റെ സൂചനകൾ എക്‌സസൈസിന് ലഭിച്ചത്. ബംഗളൂരുവിൽ…

Read More

ബന്ദിപ്പൂരിൽ രാത്രികാല വിലക്ക് നീക്കില്ല, കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക സർക്കാർ തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക ഈ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ രാവിലെ 9.30 മുതല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഉള്‍ക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തെ പോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്. കേരളവും കര്‍ണാടകയും…

Read More

പ്രവാസിയെ പറ്റിച്ച് 20 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

ബെംഗളൂരു: പ്രവാസിയെ കബിളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ഡാനിയേൽ ഒയ്വാലേ ഒലയിങ്കയാണ് അറസ്റ്റിലായത് . ബെംഗളൂരുവിൽ വച്ച് സൈബർ ക്രൈം പോലീസാണ് ഇയാളെ പിടികൂടിയത്. ഒ എൽ എക്സിൽ നിന്നും ഐഫോൺ വാങ്ങാൻ എന്ന വ്യാജേനയാണ് നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.

Read More

ഡ്യൂറാന്റ് കപ്പ്, ബെംഗളൂരു എഫ് സിയ്ക്ക് കന്നി കിരീടം

കരുത്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ച്ബെംഗളൂരു എഫ്‌സി വിജയം കണ്ടു. ഡ്യൂറാൻറ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നിക്കിരീടമാണ്ബെം ഗളൂരു എഫ്‌സി സ്വന്തമാക്കിയത്.  ഫൈനലിൽ ശക്‌തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്. ശിവശക്തിയുടെയും അലൻ കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെടുത്തത്. നായകൻ സുനിൽ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിറ്റിൽ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 30-ാം മിനിറ്റിൽ അപ്പുയ റാൾട്ടെ മുംബൈക്കായി സമനില ഗോൾ നേടി. ഇതോടെ ആദ്യ പകുതി സമനിലയിൽ…

Read More

സംസ്ഥാനത്തെ വെള്ളപ്പൊക്കം: സ്‌കൂൾ വെള്ളത്തിൽ, ക്ഷേത്രത്തിൽ ക്ലാസ് എടുത്ത് അധ്യാപകർ

ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…

Read More

കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രയ്ക്കായി പ്രവർത്തകരില്ല

ബെം​ഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കമാണ് പരസ്യമായത് . ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ…

Read More
Click Here to Follow Us