ഡ്യൂറാന്റ് കപ്പ്, ബെംഗളൂരു എഫ് സിയ്ക്ക് കന്നി കിരീടം

കരുത്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ച്ബെംഗളൂരു എഫ്‌സി വിജയം കണ്ടു.

ഡ്യൂറാൻറ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നിക്കിരീടമാണ്ബെം ഗളൂരു എഫ്‌സി സ്വന്തമാക്കിയത്. 

ഫൈനലിൽ ശക്‌തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്. ശിവശക്തിയുടെയും അലൻ കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെടുത്തത്.

നായകൻ സുനിൽ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിറ്റിൽ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 30-ാം മിനിറ്റിൽ അപ്പുയ റാൾട്ടെ മുംബൈക്കായി സമനില ഗോൾ നേടി. ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

എന്നാൽ രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ അലൻ കോസ്റ്റയിലൂടെ ബെംഗളൂരു തങ്ങളുടെ വിജയഗോൾ സ്വന്തമാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts