ആർ.സി.ബിക്ക് പുതിയ പരിശീലകൻ എത്തുന്നു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി.) പ്രധാന പരിശീലകനായി മുൻ സിംബാബ്‌വെ താരം ആന്റി ഫ്ലവറിനെ നിയമിച്ചു. ഹെഡ് കൊച്ചായിരുന്ന സഞ്ജയ് ബംഗാറിന്റെയും ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടർ മൈക് ഹെസ്സന്റെയും കാലാവധി പൂർത്തിയായതോടെ പുതിയ പരിശീലകൻ എത്തുന്നത്. ആർ.സി.ബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ ലണ്ടനിൽ വെച്ച് ആന്റി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്. ആർ.സി.ബി.യിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്നും ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ആന്റി ഫ്ലവർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് സീസണിലും ലഖ്നോ…

Read More

മെഡലുകൾ ഗംഗയിൽ എറിയും; സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ 

ന്യൂഡൽഹി: പോലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം. ‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’ ഗുസ്തി താരം ബജ്‌രംഗ് പുനിയ…

Read More

മഴ ; ഐപിഎൽ ഫൈനൽ നാളേക്ക് മാറ്റി

ഐ പി എൽ ഫൈനൽ നാളത്തേക്ക് മാറ്റി. മഴയെത്തുടർന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നാളെത്തേക്ക് മാറ്റിയത്. നാളെ വൈകിട്ട് ആണ് തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ മഴയെത്തുടർന്ന് ഇന്ന് ടോസ് പോലും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്.

Read More

ബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു 

ബെംഗളൂരു: ബെംഗളൂരു എഫ് സി 2023-ലെ ഹീറോ സൂപ്പര്‍ കപ്പ് കാമ്പയ്‌നിനായുള്ള 30 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 8-ന് ശ്രീനിധി ഡെക്കാന്‍ എഫ്‌സിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരുവിന്റെ സൂപ്പര്‍ കപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ബെംഗളൂരു എഫ്‌സി ‘ബി’ ടീമില്‍ നിന്ന് മൂന്ന് കളിക്കാര്‍ സ്ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് വിദേശികളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരും മുംബൈയും നേർക്കുനേർ 

ബെംഗളൂരു: ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം. ഹോം ഗ്രൗണ്ടിലേക്ക് തിരികെയെത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനക്കാരായി മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇക്കുറി വമ്പന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്.

Read More

ഐഎസ്എല്‍ കലാശപോരാട്ടം; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു എഫ്സി

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ഇന്ന ബെംഗളൂരു എഫ്സി- എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30 ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. അതേസമയം തങ്ങളുടെ നാലാം ഐഎസ്എല്‍ കിരീടമാണ് എടികെ മോഹന്‍ ബഗാന്റെ ലക്ഷ്യം. സെമിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8ന് മുംബൈ സിറ്റി എഫ്സിയെ പരാജപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്നാണ് എ ടി കെ…

Read More

കോലിയ്ക്ക് 150; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയുടെ 480 റണ്‍സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തില്‍. മൂന്നര വര്‍ഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറുയുമായി വിരാട് കൊലിയും മറ്റ് ബാറ്റ്‌സ്മാന്‍മാരും തിളങ്ങിയതോടെയാണ് മത്സരത്തിന്റെ നാലാം ദിനം ഇന്ത്യ ലീഡ് എടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ഇരുപത്തിയെട്ടാം സെഞ്ച്വറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്ക് 75 സെഞ്ച്വറിയായി

Read More

വനിത പ്രീമിയര്‍ ലീഗ്: യുപി വാരിയേഴ്‌സിനെതിരെ പരാജയപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വനിത പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരെ 10 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ഈ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ആര്‍സിബി 19.3 ഓവറില്‍ 138ന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി വിക്കറ്റ് നഷ്ടമില്ലാതെ 13 ഓവറില്‍ 139 റണ്‍സ് നേടി.ക്യാപ്റ്റന്‍ അലീസ ഹീലിയും സഹഓപ്പണര്‍ ദേവിക വൈദ്യയിയുള്ള മികച്ച് കൂട്ടുകെട്ടാണ യുപിയെ ജയത്തിലെത്തിച്ചത്. അതേസമയം 52 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വനിതാ പ്രീമിയര്‍ ലീഗില്‍ പെറിയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്.

Read More

വനിത പ്രീമിയര്‍ ലീഗ്; ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും യുപി വാരിയേഴ്സും നേര്‍ക്കുനേര്‍

വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും-യുപി വാരിയേഴ്സും നേര്‍ക്കുനേര്‍. രാത്രി 7.30 ന് മുബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുപി വാരിയേഴ്സ്. സീസണിലെ ആദ്യ ജയം തേടിയാണ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബാഗ്ലൂര്‍ ഇറങ്ങുന്നത്. ഗുജറാത്തിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ യുപി ഡല്‍ഹി ക്യാപിറ്റല്‍സിനോട് 42 റണ്‍സിന്റെ വമ്പന്‍ തോല്‍വിയും വഴങ്ങിയിരുന്നു. അതേസമയം ബാഗ്ലൂരിന് ഓപ്പണിംഗ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് താളം കണ്ടത്താനാകാത്തതും ബൗളിങ് നിര മികവിലേക്കുയരാത്തതുമാണ്…

Read More

ഐഎസ്എൽ സെമിയിൽ ഗോൾ രഹിത സമനില

ഹൈദരാബാദ് : തുടര്‍ച്ചയായ രണ്ടാം തവണയും ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലേക്ക് അടുക്കാന്‍ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന എ ടി കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ കളത്തിലെത്തിയപ്പോള്‍ ഗോള്‍ രഹിതസമനില. കഴിഞ്ഞ സീസണില്‍ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോല്‍പ്പിച്ച്‌ കലാശപ്പോരിന് ഇറങ്ങാന്‍ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും

Read More
Click Here to Follow Us