ആർ.സി.ബിക്ക് പുതിയ പരിശീലകൻ എത്തുന്നു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി.) പ്രധാന പരിശീലകനായി മുൻ സിംബാബ്‌വെ താരം ആന്റി ഫ്ലവറിനെ നിയമിച്ചു.

ഹെഡ് കൊച്ചായിരുന്ന സഞ്ജയ് ബംഗാറിന്റെയും ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടർ മൈക് ഹെസ്സന്റെയും കാലാവധി പൂർത്തിയായതോടെ പുതിയ പരിശീലകൻ എത്തുന്നത്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ആർ.സി.ബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ ലണ്ടനിൽ വെച്ച് ആന്റി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്.

ആർ.സി.ബി.യിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്നും ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ആന്റി ഫ്ലവർ പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് സീസണിലും ലഖ്നോ സൂപ്പർ ജയന്റ്സ് പരിശീലകനായിരുന്നു. നേരത്തെ പഞ്ചാബ് കിങ്സിനെയും പരിശീലിപ്പിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts