ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, സഹയാത്രികൻ ആശുപത്രിയിൽ

ബെംഗളൂരു: ദേശീയ പാതയിൽ ജെപ്പിനമൊഗറു മഹാകാളിപ്പടവ് ക്രോസിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ഉള്ളാളിലെ മദ്യശാല മാനജർ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്.

ബൈക്കിനു പിന്നിൽ സഞ്ചരിച്ച സഹപ്രവർത്തകൻ അഭിഷെട്ടിയെ (22) ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗളൂരു സ്വദേശികളാണ്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts