കൊട്ടാര വളപ്പിൽ പിറന്ന ആനയ്ക്ക് കൊട്ടാരം റാണി പേരിട്ടു

ബെംഗളൂരു: മൈസൂരു കൊട്ടാരവളപ്പിൽ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്പരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു.

ശ്രീ ദത്താത്രേയ എന്നാണ് പേര് വിളിച്ചത്.

ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂർ രാംപുര ആന സംരക്ഷണ സങ്കേതത്തിൽ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

2017ൽ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാൽ ജംബോ സവാരിയിൽ പങ്കെടുത്തിരുന്നില്ല. രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന ലക്ഷ്മി ഗർഭിണിയാണെന്ന് മനസിലാക്കി.  കൊട്ടാര പരിസരത്തെ താമസത്തിനിടെ ഗർഭിണിയാണെന്ന് കണ്ടെത്തി സവാരി പരിശീലനത്തിൽ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts