വിദ്യാർത്ഥിയെ മർദ്ദിച്ചു, അധ്യാപകനെതിരെ പോലീസ് കേസ് 

ബെംഗളൂരു: മംഗളൂരുവില്‍ 11കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉല്ലാള്‍ സ്വദേശി ഹാഫില്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മസ്ജിദ് ഹുദാ ദെരിക്കട്ടെ അല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയില്‍ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ ശേഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324ാം വകുപ്പ് പ്രകാരവും, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവ ശേഷം യഹ്യ ഫൈസി ഒളിവില്‍ പോയതായാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts