ട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ 

കോഴിക്കോട് : ക്യാൻസൽ ചെയ്ത് ട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ഐ.ആർ.ടി.സി.സി. സൈറ്റ് വഴിശ്രമിച്ച ആൾക്ക് വ്യാജവെബ്സൈറ്റിൽ കുടുങ്ങി നാലുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. കോഴിക്കോട് വണ്ടിപ്പേട്ടയിലെ എം. മുഹമ്മദ് ബഷീറാണ് അബദ്ധം പറ്റിയത്. 1740 രൂപയുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നാലുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടത്. അബദ്ധസൈറ്റ് തുറന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോൾ വ്യാജ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സഹായിക്കാമെന്ന മട്ടിൽ ഫോൺവിളി വരുകയായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി സംസാരിച്ച അയാൾ പറഞ്ഞപ്രകാരം ഗൂഗിൾ തുറന്ന് താൻ ടൈപ്പ് ചെയ്യുകയായിരുന്നു. ഉടനെ ഒരു ബ്ലു…

Read More

കടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ 

ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി  കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.…

Read More

ഖാർഗെയുടെ പിഎ എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു : മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് എന്ന വ്യാജേന ബോർഡുകളിലും കോർപ്പറേഷനുകളിലും സ്ഥാനങ്ങൾ വാഗ്ദാനംചെയ്ത് പണംതട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി രഘുനാഥ് (34) ആണ് അറസ്റ്റിലായത്. പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കേശവ മൂർത്തിയുടെ പരാതിയെത്തുടർന്നാണ് നടപടി. പ്രിയങ്ക് ഖാർഗെ സത്യപ്രതിജ്ഞചെയ്തശേഷം രഘുനാഥ് കോൺഗ്രസ് പ്രവർത്തകരെയും പ്രദേശികനേതാക്കളെയും ഫോണിൽവിളിച്ച് വിവിധ കോർപ്പറേഷനുകളിലും ബോർഡുകളിലും സ്ഥാനംവാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന് പ്രതിഫലമായി ലക്ഷങ്ങൾ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. രഘുനാഥ് ഫോണിലൂടെ ബന്ധപ്പെട്ട ബെംഗളൂരു സ്വദേശിനിയായ കോൺഗ്രസ് പ്രവർത്തകയാണ് വിവരം പ്രിയങ്ക്…

Read More

ക്രെഡിറ്റ്‌ കാർഡ് തട്ടിപ്പിൽ നഷ്ടമായത് 1.9 ലക്ഷം 

ബെംഗളൂരു: ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാൻ സഹായിക്കാമെന്ന വ്യാജേനെ തട്ടിപ്പ്, സ്വകാര്യ ജീവനക്കാരായ രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ. വൈറ്റ്ഫീൽഡിന് സമീപമുള്ള അംബേദ്കർ നഗർ സ്വദേശിയായ യുവാവിന് ഉച്ചയ്ക്ക് 2.30നാണ് അപരിചിതമായ ഫോൺ വന്നത്. കാർഡ് ഉണ്ടായിരുന്ന സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് . തന്റെ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കാൻ യുവാവിനോട് ആവശ്യപ്പെട്ടു. തട്ടിപ്പ് സന്ദേശത്തിന് അദ്ദേഹം മറുപടി നൽകി. തുടർന്നാണ് പണം നഷ്ടമായത്. കോൾ വന്ന അന്നുരാത്രി തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,29,900 രൂപ…

Read More

പ്രവാസിയെ പറ്റിച്ച് 20 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

ബെംഗളൂരു: പ്രവാസിയെ കബിളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ഡാനിയേൽ ഒയ്വാലേ ഒലയിങ്കയാണ് അറസ്റ്റിലായത് . ബെംഗളൂരുവിൽ വച്ച് സൈബർ ക്രൈം പോലീസാണ് ഇയാളെ പിടികൂടിയത്. ഒ എൽ എക്സിൽ നിന്നും ഐഫോൺ വാങ്ങാൻ എന്ന വ്യാജേനയാണ് നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.

Read More

ഭക്തിയുടെ മറവിൽ പീഡനം, വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ 

ബെംഗളൂരു: ഭക്തിയുടെ മറവിൽ യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ . യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരെയാണ് ബലത്സംഗം, വധഭീഷണി, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ആവളഹള്ളിയിലാണ് സംഭവം. ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവതി ആനന്ദമൂർത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തിൽ വലിയ ആപത്ത് വരാൻ പോവണമെന്നും കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാൽ…

Read More
Click Here to Follow Us