ഖാർഗെയുടെ പിഎ എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു : മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് എന്ന വ്യാജേന ബോർഡുകളിലും കോർപ്പറേഷനുകളിലും സ്ഥാനങ്ങൾ വാഗ്ദാനംചെയ്ത് പണംതട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി രഘുനാഥ് (34) ആണ് അറസ്റ്റിലായത്. പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കേശവ മൂർത്തിയുടെ പരാതിയെത്തുടർന്നാണ് നടപടി.

പ്രിയങ്ക് ഖാർഗെ സത്യപ്രതിജ്ഞചെയ്തശേഷം രഘുനാഥ് കോൺഗ്രസ് പ്രവർത്തകരെയും പ്രദേശികനേതാക്കളെയും ഫോണിൽവിളിച്ച് വിവിധ കോർപ്പറേഷനുകളിലും ബോർഡുകളിലും സ്ഥാനംവാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന് പ്രതിഫലമായി ലക്ഷങ്ങൾ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

രഘുനാഥ് ഫോണിലൂടെ ബന്ധപ്പെട്ട ബെംഗളൂരു സ്വദേശിനിയായ കോൺഗ്രസ് പ്രവർത്തകയാണ് വിവരം പ്രിയങ്ക് ഖാർഗെയെ അറിയിച്ചത്. തുടർന്നാണ് അദ്ദേഹത്തിന്റെ പി.എ. കേശവമൂർത്തി പോലീസിൽ പരാതി നൽകിയത്.

ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രഘുനാഥ് പിടിയിലായത്. നേരത്തേ വിധാനസൗധയിൽ ഏതാനും ഉദ്യോഗസ്ഥരുടെ വ്യാജഒപ്പിട്ട് കരാറുകാരെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഏതാനും മാസങ്ങൾമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സദാശിവനഗർ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts