മഴ മുന്നറിയിപ്പ് ; 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലായി രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബെംഗളുരു അടക്കം കര്‍ണാടകത്തിലെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും, തീവ്രത കുറഞ്ഞ ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

കൊടക്, മൈസൂരു, ഷിവമൊഗ്ഗ, ചിത്രദുര്‍ഗ, ഹസ്സന്‍, ഗുല്‍ബര്‍ഗ, ഉഡുപ്പി, ചംരജ്‌നഗര്‍, ദക്ഷിണ കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ബെംഗളുരുവില്‍ ജാഗ്രതാ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. സബ്വേകള്‍ വെള്ളത്തിനടിയിലാകുന്നതിനും നഗരത്തില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒപ്പം മരങ്ങള്‍ വീഴാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നിറിയിപ്പുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts