ട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ 

കോഴിക്കോട് : ക്യാൻസൽ ചെയ്ത് ട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ഐ.ആർ.ടി.സി.സി. സൈറ്റ് വഴിശ്രമിച്ച ആൾക്ക് വ്യാജവെബ്സൈറ്റിൽ കുടുങ്ങി നാലുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു.

കോഴിക്കോട് വണ്ടിപ്പേട്ടയിലെ എം. മുഹമ്മദ് ബഷീറാണ് അബദ്ധം പറ്റിയത്.

1740 രൂപയുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നാലുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടത്.

അബദ്ധസൈറ്റ് തുറന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോൾ വ്യാജ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സഹായിക്കാമെന്ന മട്ടിൽ ഫോൺവിളി വരുകയായിരുന്നു.

ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി സംസാരിച്ച അയാൾ പറഞ്ഞപ്രകാരം ഗൂഗിൾ തുറന്ന് താൻ ടൈപ്പ് ചെയ്യുകയായിരുന്നു.

ഉടനെ ഒരു ബ്ലു എംബ്ലം വന്നു. തൊട്ടതോടെ തന്റെ ഫോണിന്റെ പ്രവർത്തനം അയാളുടെ കൈയിലാവുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്ന് അബ്ദുൾഗഫൂർ പറഞ്ഞു.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

അതിനിടെ അയാൾ ചോദിച്ചപ്രകാരം ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം. കാർഡ് വിവരങ്ങളും കൈമാറി.

ആദ്യം സേവിംഗ്‌സ് ഉള്ള തുക പിൻവലിച്ച മെസേജ് വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതെന്ന് മനസ്സിലായത്.

ഒരുമണിക്കൂറിനകംതന്നെ ബാങ്കിന്റെ വൈ.എം.സി.എ. ബ്രാഞ്ചിലെത്തി. സ്ഥിരനിക്ഷേപത്തിൽനിന്ന് നാലുലക്ഷം വരെ രൂപയും നഷ്ടപ്പെട്ടിരുന്നു.

മൂന്ന് ഫോൺനമ്പറിൽനിന്ന് ആറുപ്രാവശ്യമാണ് തട്ടിപ്പുകാർ ഫോൺചെയ്തത്.

ആദ്യം പണം പോയപ്പോൾത്തന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഹാക്കർമാർ ഇടപെട്ട് അത് അനുവദിച്ചില്ല.

ഫോണിൽനിന്ന് കൂടുതൽ വിവരങ്ങൾ ചോരാതിരിക്കാൻ ഫോൺ ഫോർമാറ്റ് ചെയ്യുകയായിരുന്നു.

ബാങ്കിന്റെ സൈബർസെല്ലിലും പോലീസ് സൈബർസെല്ലിലും പരാതി നൽകിയിട്ടുണ്ട്.

റസ്റ്റ് ഡെസ്‌ക് എന്ന ആപ്പ് ഡൗൺലോഡ് ചെയ്തതാണ് ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തിയതെന്ന് അന്വേഷണം നടത്തുന്ന സൈബർസെൽ പോലീസ് പറഞ്ഞു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

നാലുതവണയാണ് പണംപിൻവലിച്ചത്. 4,05,919 രൂപ പിൻവലിച്ചത് കൊൽക്കത്തയിൽ നിന്നാണെന്ന് പോലീസ് പറഞ്ഞു. വിളിച്ച നമ്പറുകൾ ബംഗാൾ, ബിഹാർ സ്വദേശികളുടേതാണെന്നും പോലീസ് അനുമാനിക്കുന്നു.

ഇവ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്റെ ഫോൺ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

മസ്‌കറ്റിൽ സീനിയർ എൻജിനീയറായിരുന്ന പരാതിക്കാരന് 78 വയസ്സുണ്ട്.

ഒരു സ്ഥിരനിക്ഷേപം ക്ലോസ് ചെയ്യണമെങ്കിൽ ബാങ്കിൽ പോയി ചുരുങ്ങിയത് അരമണിക്കൂറെങ്കിലും കാത്തുനിന്ന അനുഭവമാണ് തനിക്കുള്ളതെന്നും എന്നാൽ തട്ടിപ്പുകാർ ചുരുങ്ങിയ സമയത്തിനകം എല്ലാം കൊണ്ടുപോയെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts