ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടിയിലേറെ

ബെംഗളൂരു : വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപവീതം അവരുടെ ബാങ്കിലേക്ക് നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 27-ന് ബെളഗാവിയിൽ നടക്കും.

ചടങ്ങിലേക്ക് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

ഇതേസമയത്ത് തന്നെ സംസ്ഥാനത്ത് 11,000 കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി നടക്കും.

കോൺഗ്രസിന്റെ അഞ്ചിന ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി.

ഇതിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല.

അർഹരായവർക്ക് ഇനിയും അപേക്ഷിക്കാം.

റേഷൻകാർഡിൽ കുടുംബനാഥയായ വനിതയാണ് അപേക്ഷിക്കേണ്ടത്.

ഇവരോ ഇവരുടെ ഭർത്താവോ നികുതി റിട്ടേൺസ് സമർപ്പിക്കുന്നവരാകരുത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts