ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച ബെംഗളൂരു സിറ്റി പോലീസിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.
പഠനത്തിൽ മികവു കാണിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിനികളെ ഒരു ദിവസത്തേക്ക് ഇൻസ്പെക്ടർ ആയി നിയമിച്ചു കൊണ്ടാണ് അവരെ ആദരിച്ചത്.
ബാനസവാഡി പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മലയാളിയായ ശ്രീ ബഷീറിൻ്റെ മകൾ കുമാരി ശബ്ന.ടി.എം നെയാണ് ഒരു ദിവസത്തേക്ക് ഇൻസ്പെക്ടറുടെ കസേരയിലേക്ക് തെരഞ്ഞെടുത്തത്.
ലിംഗരാജപുരം സെൻ്റ് ജോസഫ് കോളേജിൽ ഇപ്പോൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഈ മിടുക്കി മുൻ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയതിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
“പുതിയ”പോലീസ് മേധാവിക്ക് സഹപ്രർത്തകർ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുകയും പോലീസ് ജീപ്പിൽ ബീറ്റ് റൗണ്ട് സിന് കെണ്ടു പോകുകയും ചെയ്തു.
അന്ധവിദ്യാർത്ഥിയായ ശബ്ന ഏഴാം ക്ലാസ് വരെ സ്പെഷൽ സ്കൂളിലാണ് പഠിച്ചിരുന്നത്.
ബെംഗളൂരു സിറ്റി പോലീസിൻ്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി കമൻറുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.