ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 19 എം.എൽ.എ.മാർ നഗരത്തിൽ ക്യാമ്പ് ചെയ്യുന്നു;സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.

 

ബെംഗളൂരു: മധ്യപ്രദേശിൽ നിന്നുള്ള 19 കോൺഗ്രസ് വിമത എംഎൽഎമാരും എംപിമാരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു പോലീസിന് കത്തുനൽകി.

ചില സുപ്രധാന ജോലികൾക്കായാണ് സ്വമേധയാ ബെംഗളൂരുവിൽ എത്തിയതെന്ന് വിമതർ കത്തിൽ അവകാശപ്പെടുന്നു.

ബെംഗളൂരുവിൽ താമസിക്കുന്നതിനും നഗരത്തിലൂടെ സഞ്ചരിക്കുന്നതിനും പ്രാദേശിക പോലീസിന്റെ സംരക്ഷണം വേണമെന്നാണ് ആവശ്യം.

ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കത്തുകൾ ലഭിച്ചതായിപോലീസ് സ്ഥിരീകരിച്ചു.


രണ്ട് പ്രത്യേക വിമാനങ്ങളിൽ തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായാണ് വിമത എംഎൽഎമാർ ബെംഗളൂരുവിലെത്തിയത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

രണ്ട് സ്ത്രീകൾ ഉൾപ്പെട്ട 19 അംഗ സംഘത്തെ നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള റിസോർട്ടിലേക്ക് മാറ്റി.

അതിനിടെ ബിജെപിക്കെതിരെ വിമർശവുമായി കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് പറഞ്ഞു.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

കഴിഞ്ഞ വർഷം കർണാടകത്തിൽ നടപ്പാക്കിയ പദ്ധതി അവർ ആവർത്തിക്കുകയാണ്.

അവരുടെ അടുത്ത ലക്ഷ്യം രാജസ്ഥാനും മഹാരാഷ്ട്രയുമാണെന്നും റാത്തോഡ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts