പീഡന കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ.

ശനിയാഴ്ചയാണ് സംസ്ഥാന പോലീസ് നിർമാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത്.

പീഡനദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി.

വീരേന്ദ്ര ബാബു യുവതിയിൽ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.

2021 കേസിനാസ്പദമായ സംഭവം നടന്നത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

യുവതി പോലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്.

വീരേന്ദ്ര ബാബു ആവശ്യപ്പെട്ട പണം നൽകാനായി തന്റെ ആഭരണങ്ങൾ അടക്കം വിറ്റുവെന്ന് യുവതി പരാതിയിൽ പറയുന്നു.

പണം നൽകിയിട്ടും കഴിഞ്ഞ ജൂലൈ 30ന് ഇയാൾ വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി.

വീരേന്ദ്ര ബാബു തന്നെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി.

ബലത്സംഗം, ജീവന് ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പരാതിയിൽ നൽകിയിരിക്കുന്നത്.

സംഭവത്തിൽ വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

കേസിൽ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടിയുടെ നിയമസഭയിലേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച കുറ്റത്തിന് വീരേന്ദ്ര ബാബു ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts