പ്രശസ്ത ചലച്ചിത്രകാരനും ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ കെ വിശ്വനാഥ് അന്തരിച്ചു

ഹൈദരാബാദ്: ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ കാശിനാധുനി വിശ്വനാഥ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. കുറച്ചുകാലമായി അദ്ദേഹത്തിന് സുഖമില്ലായിരുന്നുവെന്നും വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ‘കലാതപസ്വി’ എന്നറിയപ്പെടുന്ന വിശ്വനാഥ് 1930 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. തെലുങ്ക് സിനിമയിൽ മാത്രമല്ല, തമിഴ്, ഹിന്ദി സിനിമകളിലും ഒരു പ്രമുഖ പേര് നേടാൻ അദ്ദേഹത്തിന് സാധിച്ചു,കൂടാതെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന അംഗീകാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡിന്റെ 48-ാമത്തെ സ്വീകർത്താവായി അദ്ദേഹം…

Read More

യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ, സംവിധായകർ അറസ്റ്റിൽ

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ കെണിയിൽ കുടുക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച്‌ ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്. ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാന്‍ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന്‍ വിളിക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകിയത്. പരസ്യം…

Read More

സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്

ചെന്നൈ : സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ എന്ന സംവിധായാകന്റെ കഴിവിലൂടെ സിനിമാ ലോകത്തിനു ലഭിച്ചത്. ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  

Read More
Click Here to Follow Us