യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ, സംവിധായകർ അറസ്റ്റിൽ

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍.

300 ലധികം യുവതികളെയാണ് ഇയാള്‍ കെണിയിൽ കുടുക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച്‌ ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്.

ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാന്‍ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന്‍ വിളിക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകിയത്. പരസ്യം കണ്ട് അഭിനയിക്കാന്‍ താല്‍പ്പര്യം തോന്നിയെത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ പലതും പറഞ്ഞ് വിശ്വസിപ്പിക്കുകയും, വശീകരിക്കുകയും ചെയ്തു.

  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

പെണ്‍കുട്ടികളെ ക്യാമറയ്ക്ക് മുന്നിലെത്തിക്കുക എന്നത് സഹസംവിധായകന്റെ ജോലിയാണ്. നിരവധി പെണ്‍കുട്ടികള്‍ ഇനിയും ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ട്രാപ്പില്‍ പെട്ട മുഴുവന്‍ പെണ്‍കുട്ടികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts