ഒഴുക്കിൽ പെട്ട് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൂകാംബിക ക്ഷേത്ര ദർശനത്തിനിടെ സൗപർണിക നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനി ശാന്തി ശേഖർ ആണ് മരിച്ചത്.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും മകനും ഒഴുക്കിൽ വീണത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി ശാന്തിയുടെ ഭർത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദർശനത്തിന് മൂകാംബികയിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts