ചെന്നൈ: തമിഴ്നാട്ടിൽ അമ്മയെ തല്ലാൻ ഒരുങ്ങിയ 19കാരൻ മൂത്ത സഹോദരനെ കുത്തിക്കൊന്നു.
സഹോദരന്റെ കൊലപാതകത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് അമ്മ സെൽവറാണി.
കാഞ്ചിപുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. 22 വയസുള്ള വിൻസെന്റ് ആണ് കൊല്ലപ്പെട്ടത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് വിൻസെന്റ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെർളി ജോണിനെയാണ് സഹോദരന്റെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടു. മകന്റെ ആവശ്യം നിരസിച്ചതോടെ ജോൺ അമ്മയെ തല്ലാൻ തുടങ്ങി. ജോണിന്റെ ആക്രമണത്തിൽ നിന്ന് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, സഹോദരങ്ങൾ തമ്മിൽ അടിപിടിയായി. മൽപ്പിടിത്തത്തിനിടെ വിൻസന്റിനെ ജോൺ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിൻസന്റിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടുകാരന്റെ വീട്ടിൽ നിന്നാണ് ജോണിനെ പോലീസ് പിടികൂടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.