ടാപ്പിങ് തൊഴിലാളിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ടാപ്പിങ് തൊഴിലാളിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോവിക്കാനം ചിപ്ലിക്കായയിൽ താമസിക്കുന്ന സുള്ള്യ ഗുത്തിഗാർ സ്വദേശി ജൈസൺ തോമസിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഏഴിന് ഇരിട്ടിയിലെ സ്വന്തം വീട്ടിൽ പോയ ജൈസന്റെ ഭാര്യ അനുമറിയ, ഫോൺ വിളിച്ചിട്ടും ഇയാൾ എടുക്കാത്തതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലാണെന്ന് പോലീസിൽ വിവരം ലഭിച്ചപ്പോൾ മരിച്ച നിലയിൽ ജൈസനെ കണ്ടത്.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തോമസ് – മേരി ദമ്പതികളുടെ മകനാണ്.

മക്കൾ: ജസ്വിൻ, അനീറ്റ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts