കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു!!

ബെംഗളൂരു: കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ക്രിസ്മസ് അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് പ്രഖ്യാപിച്ച ബസുകളുടെ എണ്ണം 66 ആയി.

23-ന് എറണാകുളം (രാത്രി 8.10, 8.38), കോട്ടയം (രാത്രി 7.21, 8.24), തൃശ്ശൂർ (രാത്രി 9.40) എന്നിവിടങ്ങളിലേക്കാണ് പുതിയതായി പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

യാത്രാത്തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. നേരത്തേ 19, 20, 21, 22 തീയതികളിലായി 61 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിലേക്കുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.

കേരളത്തിലേക്ക് യാത്രാത്തിരക്ക് കൂടുതലുള്ള 20-നാണ് കൂടുതൽ പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തേക്ക് 22 ബസുകളും കണ്ണൂരിലേക്ക് ആറു ബസുകളും കോട്ടയത്തേക്ക് 11 ബസുകളും തൃശ്ശൂരിലേക്ക് 14 ബസുകളും പാലക്കാട്ടേയ്ക്ക് അഞ്ചു ബസുകളും കോഴിക്കോട്ടേയ്ക്ക് 10 ബസ്സുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts