പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ച യുവാവിനെ തല്ലിച്ചതച്ചു, യുവാവ് ആശുപത്രിയിൽ 

ബെംഗളൂരു: വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട് പെൺകുട്ടിക്കൊപ്പം നടന്ന യുവാവിനെ മർദിച്ചതായി പരാതി. കർണാടക സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് എന്ന യുവാവിനാണ് മർദനമേറ്റത്.

മംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയിൽ ആണ് സംഭവം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയോടൊപ്പം നടന്നുപോയ യുവാവിനെ അജ്ഞാതരായ ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമെത്തിയ യുവാവിനെ ഒരു കൂട്ടം ആളുകൾ ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. മാരകമായ മുറിവുകളോടെ നിലത്ത് കിടക്കുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

പരിക്കേറ്റ യുവാവ് സുള്ള്യയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അജ്ഞാതരായ 12 പേർക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts