വായ്പ മുടങ്ങുന്നവരുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലയാളി സംഘം പിടിയിൽ

ചെന്നൈ: ഓൺലൈൻ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകൾ മോർഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മലയാളി സംഘം തമിഴ്നാട്ടിൽ പിടിയിൽ. തിരുപ്പൂരിൽ കോൾ സെന്റർ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം, ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോൾ സെന്റർ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിർമാണവും നടത്തിയത്. പെരുമാനല്ലൂർ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടർന്ന് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.…

Read More

വീണ്ടും ഭക്ഷ്യവിഷബാധ, പെൺകുട്ടി മരിച്ചു

കാസർകോട് : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു  കുറച്ചു ദിവസങ്ങളായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വിവരം.

Read More

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം, ശങ്കർ മിശ്രയെ കമ്പനി പുറത്താക്കി

ന്യൂഡൽഹി : വിമാനത്തിൽ ലക്കുകെട്ട് സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചയാളെ ജോലിയിൽ നിന്ന് പുറത്താക്കി അന്താരാഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെൽസ് ഫാർഗോ’. സ്ഥാപനത്തിന്റെ ഇന്ത്യന്‍ ശാഖയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നാണ് മുപ്പത്തിരണ്ടുകാരനായ ശങ്കര്‍ മിശ്ര പുറത്താക്കപ്പെട്ടത്. നവംബര്‍ 26ന് ന്യൂയോര്‍ക്ക്–ഡല്‍ഹി വിമാനത്തില്‍ സംഭവമുണ്ടായതിനു പിന്നാലെ മിശ്ര വൃദ്ധയോട് പരാതി നല്‍കരുതെന്ന് കരഞ്ഞപേക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൃദ്ധയ്ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം അവരുടെ മകള്‍ പണം തിരിച്ചുനല്‍കിയെന്നും ശങ്കര്‍ മിശ്ര അഭിഭാഷകര്‍ വഴി മാധ്യമങ്ങളെ അറിയിച്ചു.

Read More

കോൺഗ്രസ്‌ നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്‍റെ പേരില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷേഖി ന്‍റെ മകന്‍ റെഷാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷിമോഗയിലെ ഐഎസ് ഐഎസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഉടനീളം നടത്തിയ റെയ്ഡിലായിരുന്നു റെഷാന്‍ കുടുങ്ങിയത്. കര്‍ണ്ണാടകയിലെ ശിവമോഗ, ദാവണ്‍ഗരെ, ബെംഗളൂരു ജില്ലകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍. ഉഡുപ്പി ജില്ലയില്‍ ഒരു എ‍ഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥിയാണ് റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്. ഇതിനുപുറമെ ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്ന ശിവമോഗ ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നിന്നുള്ള ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗിനെയും എന്‍ ഐഎ അറസ്റ്റ്…

Read More

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോടിന് കപ്പ്

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് സ്വർണക്കപ്പ്. ആതിഥേയരായ കോഴിക്കോട് 938 പോയിന്റ് നേടിയാണ് കിരീടമുറപ്പിച്ചത്. കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.

Read More

പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ച യുവാവിനെ തല്ലിച്ചതച്ചു, യുവാവ് ആശുപത്രിയിൽ 

ബെംഗളൂരു: വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട് പെൺകുട്ടിക്കൊപ്പം നടന്ന യുവാവിനെ മർദിച്ചതായി പരാതി. കർണാടക സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് എന്ന യുവാവിനാണ് മർദനമേറ്റത്. മംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയിൽ ആണ് സംഭവം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയോടൊപ്പം നടന്നുപോയ യുവാവിനെ അജ്ഞാതരായ ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമെത്തിയ യുവാവിനെ ഒരു കൂട്ടം ആളുകൾ ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. മാരകമായ മുറിവുകളോടെ നിലത്ത്…

Read More

ബസ് അപകടത്തിൽ പെട്ടു, ആർക്കും ഗുരുതര പരിക്കില്ല 

ബെംഗളൂരു: വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയ മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച്‌ സെന്‍ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച്‌ മറിഞ്ഞു. ഡ്രൈവറുള്‍പ്പെടെ 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്ത് ഉടന്‍ തന്നെ പൂടംകല്ല് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

വന്ദേ ഭാരത് ട്രെയിൻ നിലവിലുള്ളതിനേക്കാൾ കൂടുതൽ വേഗത്തിൽ ഉടൻ ഓടിയേക്കും

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ മൈസൂരു-ബെംഗളൂരു-ചെന്നൈ റൂട്ടിൽ ഉടൻ നിലവിലുള്ളതിനേക്കാൾ കൂടുതൽ വേഗത്തിൽ ഓടിയേക്കും. നിലവിൽ ഇത് ശരാശരി 77-78kmph വേഗതയിലാണ് പ്രവർത്തിക്കുന്നത്, കൂടാതെ രാജ്യത്തെ ഏഴ് വന്ദേഭാരത് ട്രെയിനുകളിൽ വേഗത കുറഞ്ഞ മൂന്നാമത്തെ ട്രെയ്‌നുമാണ് ഇത്. ബെംഗളൂരു-ചെന്നൈ റൂട്ടിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി ഉയർത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. കൂടാതെ ബെംഗളൂരു-മൈസൂർ സെക്ഷനിൽ, അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 100 ​​കിലോമീറ്ററിൽ നിന്ന് 110 കിലോമീറ്ററായും ഉയരും. വ്യാഴാഴ്ച എസ്‌ഡബ്ല്യുആർ…

Read More

ഭക്ഷ്യ ഉൽപ്പാദന യൂണിറ്റിന് തീപിടിച്ചു

ബെംഗളൂരു: യെയ്യടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിരവധി സാധനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് വിവരം ലഭിച്ചയുടൻ നാല് ഫയർ ടെൻഡറുകളെങ്കിലും തീയണയ്ക്കാൻ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ഫയർ ഓഫീസർ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും യൂണിറ്റിൽ ഏറെ നേരം കനത്ത പുക ഉയർന്നിരുന്നു. ചീഫ് ഫയർ ഓഫീസർ…

Read More

നഗരത്തിലെ ക്ഷേത്രത്തിൽ എത്തിയ സ്ത്രീയ്ക്ക് പൂജാരിയുടെ മർദനം; വൈറൽ ആയി വീഡിയോ

ബെംഗളൂരു: നഗരത്തിലെ അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്. വീഡിയോയിൽ ഒരു പുരോഹിതൻ ഒരു സ്ത്രീയെ ആവർത്തിച്ച് തല്ലുന്നതും മുടിയിൽ പിടിക്കുന്നതും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും വ്യക്തമായി കാണാം. #Watch: Bengaluru: A video shows a woman being repeatedly slapped, held by hair and dragged outside the Lakshmi Narasimha Swamy temple in Amruthahalli, the incident is said to be occurred on…

Read More
Click Here to Follow Us