ഭക്ഷ്യ ഉൽപ്പാദന യൂണിറ്റിന് തീപിടിച്ചു

ബെംഗളൂരു: യെയ്യടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിരവധി സാധനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് വിവരം ലഭിച്ചയുടൻ നാല് ഫയർ ടെൻഡറുകളെങ്കിലും തീയണയ്ക്കാൻ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ഫയർ ഓഫീസർ പറഞ്ഞു.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും യൂണിറ്റിൽ ഏറെ നേരം കനത്ത പുക ഉയർന്നിരുന്നു. ചീഫ് ഫയർ ഓഫീസർ ജി തിപ്പേസ്വാമി, ജില്ലാ ഫയർ ഓഫീസർ മുഹമ്മദ് നവാസ് കദ്രി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദൗത്യത്തിൽ പങ്കെടുത്തു. വസ്തുവകകൾ നഷ്ടപ്പെട്ടതിന്റെ കണക്കെടുപ്പ് ഇനിയും നടന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts