മലയാളികളെ തട്ടികൊണ്ടു പോയി കൊള്ളയടിച്ച പ്രതികൾ പിടിയിൽ

ബെംഗളൂരു:മൈസൂരുവില്‍ വിനോദയാത്രയ്ക്കെത്തിയ അഞ്ചു മലയാളികളെ തടഞ്ഞുവെച്ച്‌ രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു. മൈസൂരു ഉദയഗിരി എ.ജെ. ബ്ലോക്ക് നിവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ഫിറോസ് പാഷ , നൂര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. താമസസൗകര്യം നല്‍കാമെന്നുപറഞ്ഞ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവാക്കളെ മൈസൂരുവിലെ എസ്.എസ്. നഗറിലുള്ള ഒരു വീട്ടിലെത്തിക്കുകയായിരുന്നു. 20 ദിവസം മുമ്പ് തട്ടിപ്പുസംഘം വാടകയ്ക്കെടുത്തതാണ് ഈ വീട്. യുവാക്കളെ വീട്ടിലെത്തിച്ചശേഷം ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള തട്ടിപ്പുസംഘം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

Read More

വിനോദയാത്രയ്ക്കിടെ മലയാളികളെ മൈസൂരുവിൽ തടവിലാക്കി, രക്ഷപ്പെട്ടത് സാഹസികമായി

ബെംഗളൂരു: പള്ളിശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്രയ്ക്കെത്തിയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നിവരാണു നാട്ടിൽ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരുവിൽ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട…

Read More

വായ്പ മുടങ്ങുന്നവരുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലയാളി സംഘം പിടിയിൽ

ചെന്നൈ: ഓൺലൈൻ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകൾ മോർഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മലയാളി സംഘം തമിഴ്നാട്ടിൽ പിടിയിൽ. തിരുപ്പൂരിൽ കോൾ സെന്റർ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം, ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോൾ സെന്റർ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിർമാണവും നടത്തിയത്. പെരുമാനല്ലൂർ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടർന്ന് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.…

Read More

കാറും കെഎസ്ആർടിസി യും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 മരണം

ബെംഗളൂരു: കർണാടക കാർവാറിലെ അങ്കോളയിൽ കാർ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. ദേശീയ പാത 66 ൽ അങ്കോളയിൽ ബലേഗുളിയിൽ കർണാടക ആർ. ടി. സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച തിരൂർ സ്വദേശി നിപുൺ പി തെക്കേപ്പാട്ട്, തൃശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട്, കന്യാകുമാരി സ്വദേശി ആനന്ദ് ശേഖർ, തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ്‌ ലതീബ് ഗുരുതര പരിക്കുകളോടെ…

Read More

വിഗ്രഹം മോഷ്ടിച്ച കേസിൽ നാലു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിലെ കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇവർ മോഷ്ടിച്ചത്. കാസര്‍കോട് പോവല്‍ മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ്, തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ , തളങ്കര സ്വദേശികളായ തഹ്സീന്‍ , ഷാനവാസ് എന്നിവരാണ് പോലീസ് പിടിയിലായത്. സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ 4.5 കിലോഗ്രാം വരുന്ന ചാമുണ്ഡേശ്വരിദേവിയുടെ പഞ്ചലോഹവിഗ്രഹം കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദ്ദേശ…

Read More
Click Here to Follow Us