മലയാളികളെ തട്ടികൊണ്ടു പോയി കൊള്ളയടിച്ച പ്രതികൾ പിടിയിൽ

ബെംഗളൂരു:മൈസൂരുവില്‍ വിനോദയാത്രയ്ക്കെത്തിയ അഞ്ചു മലയാളികളെ തടഞ്ഞുവെച്ച്‌ രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു.

മൈസൂരു ഉദയഗിരി എ.ജെ. ബ്ലോക്ക് നിവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ഫിറോസ് പാഷ , നൂര്‍ അലി എന്നിവരാണ് അറസ്റ്റിലായത്.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

താമസസൗകര്യം നല്‍കാമെന്നുപറഞ്ഞ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവാക്കളെ മൈസൂരുവിലെ എസ്.എസ്. നഗറിലുള്ള ഒരു വീട്ടിലെത്തിക്കുകയായിരുന്നു. 20 ദിവസം മുമ്പ് തട്ടിപ്പുസംഘം വാടകയ്ക്കെടുത്തതാണ് ഈ വീട്. യുവാക്കളെ വീട്ടിലെത്തിച്ചശേഷം ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള തട്ടിപ്പുസംഘം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts