വായ്പ മുടങ്ങുന്നവരുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലയാളി സംഘം പിടിയിൽ

ചെന്നൈ: ഓൺലൈൻ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകൾ മോർഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മലയാളി സംഘം തമിഴ്നാട്ടിൽ പിടിയിൽ.

തിരുപ്പൂരിൽ കോൾ സെന്റർ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം, ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോൾ സെന്റർ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിർമാണവും നടത്തിയത്. പെരുമാനല്ലൂർ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടർന്ന് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

തുടർന്നു നടത്തിയ അന്വേഷണത്തിൽ തിരുപ്പൂർ കത്താർപേട്ടിലെ കോൾ സെന്റർ പോലീസ് കണ്ടെത്തി. നടത്തിപ്പുകാരായ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അസ്കർ, അനീസ് മോൻ, മുഹമ്മദ്ഷാഫി, സലീം, അഷ്റഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നുമുള്ള നിരവധി ഫോണുകൾ, നാലു സിം ബോക്സുകൾ, ആറു ഇന്റർനെറ്റ് മോഡുകൾ, 500 സിമ്മുകൾ എന്നിവ പിടിച്ചെടുത്തു. ആധാർ കാർഡിന്റെ പകർപ്പും ഫോട്ടോയും നൽകിയാൽ മുവായിരം രൂപ മുതൽ പതിനയ്യായിരം രൂപ വരെ വായ്പ നൽകുന്നതായിരുന്നു സംഘത്തിന്റെ രീതി. രണ്ടാഴ്ചയാണ് തിരിച്ചടവ് കാലാവധി നൽകിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts