ഭക്ഷ്യ വിഷബാധ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു 

ബെംഗളൂരു: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്‌സിംഗ് കോളജ് എന്ന സ്വകാര്യ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചു. ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചിടുന്നതെന്ന് പ്രിന്‍സിപല്‍ ശാന്തി ലോബോ അറിയിച്ചു. എ ജെ, ഫാദര്‍ മുള്ളേര്‍സ്, കെഎംസി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ച കുട്ടികളില്‍ ഏറെ പേരേയും രക്ഷിതാക്കള്‍…

Read More

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റതിൽ കൂടുതലും മലയാളി പെൺകുട്ടികൾ

ബെംഗളൂരു: : മം​ഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേട‌ിയവരിൽ ഭൂരിഭാഗവും…

Read More

ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ

വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

വീണ്ടും ഭക്ഷ്യവിഷബാധ, പെൺകുട്ടി മരിച്ചു

കാസർകോട് : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു  കുറച്ചു ദിവസങ്ങളായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വിവരം.

Read More

ഭക്ഷ്യവിഷബാധ, 3 കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേകാനന്ദ സേവാലയയിലെ അന്തേവാസികളാണ് ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും. ഇന്നലെ രാവിലെ ഇഡ്‌ലിയും പൊങ്കലുമാണ് ഇവർ കഴിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സേവാലയ ഔഷധ മരുന്ന് നൽകി. എന്നാൽ ആരോഗ്യനിലയിൽ മാറ്റം കാണാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും കുട്ടികൾ കഴിച്ചിരുന്നില്ല. സേവാലയത്തിലെ 15 കുട്ടികളിൽ രണ്ടുപേരെ ഇന്ന് രാവിലെ ഹോസ്റ്റലിൽ മരിച്ചതായി കണ്ടെത്തി. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും…

Read More

ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ 50 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്ച്ചൂരിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ വയറുവേദനയും ചർദ്ദിയും ഉണ്ടായതിനെ തുടർന്ന് 1 മുതൽ 7 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആണ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. കൃത്യമായി പാകം ചെയ്യാത്ത ഭക്ഷണം ആണ് കുട്ടികൾക്ക് നൽകിയതെന്നാണ് ചികിത്സയിൽ ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്.

Read More

ഭക്ഷ്യവിഷബാധ: ഷവർമ സാമ്പിളിൽ സാൽമൊണെല്ല, ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചു

കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ ഭക്ഷണശാലയിൽ നിന്ന് ശേഖരിച്ച ‘ഷവർമ’ സാമ്പിളുകളിൽ രോഗകാരിയായ സാൽമൊണല്ലയും ഷിഗെല്ലയും കണ്ടെത്തി, അവിടെ മെയ് 1 ന് വിഭവം കഴിച്ച് 58 ഓളം പേർക്ക് അസുഖം വരുകയും ഒരു പെൺകുട്ടി മരിക്കുകയും ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് മെയ് 7 ശനിയാഴ്ച അറിയിച്ചു. ഭക്ഷണശാലയിൽ സൂക്ഷിച്ചിരിക്കുന്ന കുരുമുളക് പൊടിയിൽ രോഗകാരിയായ സാൽമൊണല്ല കണ്ടെത്തിയെന്നും ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഈ സാമ്പിളുകൾ സുരക്ഷിതമല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഷിഗെല്ല, ഒരു…

Read More

ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി, 80 – ഓളം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു : ഹാവേരി ജില്ലയിലെ റാണിബെന്നൂരിനടുത്തുള്ള വെങ്കടപുര തണ്ട ഗ്രാമത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയ സാമ്പാർ കഴിച്ച് തിങ്കളാഴ്ച 80 ഓളം സ്കൂൾ കുട്ടികൾ രോഗബാധിതരായി. വെങ്കട്ടപുര തണ്ടയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് അസുഖം വന്നത്. ഇവരെ റാണിബെന്നൂർ ടൗണിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില അതീവഗുരുതരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ബാക്കിയുള്ള 78 വിദ്യാർത്ഥികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ ഒരു ആൺകുട്ടിക്ക് സാമ്പാറിന്റെ…

Read More
Click Here to Follow Us