ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി, 80 – ഓളം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു : ഹാവേരി ജില്ലയിലെ റാണിബെന്നൂരിനടുത്തുള്ള വെങ്കടപുര തണ്ട ഗ്രാമത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയ സാമ്പാർ കഴിച്ച് തിങ്കളാഴ്ച 80 ഓളം സ്കൂൾ കുട്ടികൾ രോഗബാധിതരായി. വെങ്കട്ടപുര തണ്ടയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് അസുഖം വന്നത്. ഇവരെ റാണിബെന്നൂർ ടൗണിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് കുട്ടികളുടെ നില അതീവഗുരുതരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ബാക്കിയുള്ള 78 വിദ്യാർത്ഥികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ ഒരു ആൺകുട്ടിക്ക് സാമ്പാറിന്റെ കൂടെ ചത്ത പല്ലിയെ വിളമ്പിയതായി ദൃക്‌സാക്ഷികൾ അധികൃതരോട് പറഞ്ഞു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

പല്ലിയെ കണ്ടപ്പോൾ കുട്ടി മറ്റുള്ളവരെ അറിയിക്കുകയും ഉടൻ തന്നെ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. താമസിയാതെ മറ്റ് വിദ്യാർത്ഥികൾക്കും അസുഖം വന്നു തുടങ്ങി. സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം അധികൃതർക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts