ബൈക്കിലിടിച്ച് നിർത്താതെ പോയ കല്ലട ബസ് നാട്ടുകാർ അക്രമിച്ച് തകർത്തു;തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ബെംഗളൂരു / കൊല്ലം : നഗരത്തിലേക്ക് തിരുവനന്തപുരത്തു നിന്ന് വരികയായിരുന്ന കല്ലട ബസ് നാട്ടുകാർ അക്രമിച്ച് തകർത്തു, മുൻ വശത്തെ ചില്ലുകൾ തകർന്നു.

കൊല്ലത്തിനടുത്ത് കൊട്ടിയത്ത് കൊല്ലൂർ വിള പള്ളിമുക്കിൽ ദേശീയ പാതയിലാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണ് അക്രമണമുണ്ടായത്.

പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ച് ബൈക്കിൽ ബസ് ഉരസുകയും നിർത്താതെ പോവുകയുമായിരുന്നു. ബൈക്ക് യാത്രികരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞതായും പോലീസ് പറയുന്നു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

നാട്ടുകാർ നിരവധി വാഹനങ്ങളിൽ ബസിനെ പിൻതുടർന്നു, ഇതിൽ ഒരു ബൈക്കിനെ ബസ് തട്ടിത്താഴെയിട്ടതോടെ നാട്ടുകാർ ബസിന് കല്ലെറിഞ്ഞു, മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതിന്നാൽ റിസർവിൽ ഉണ്ടായിരുന്ന ഡ്രൈവറെ ഉപയോഗിച്ച് ബസ് സൈഡിലേക്ക് മാറ്റിയിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts