സോഫ്റ്റ് വെയർ എഞ്ചിനീയറെ കത്തികൊണ്ട് കുത്തി പണം കവർന്ന റൗഡിയെ വെടിവച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു : ഒരാഴ്ച മുന്‍പാണ് അതിബെലെക്ക് സമീപം ഒരു ടെക്കിയെ കത്തികൊണ്ട് കുത്തുകയും പണം കവരുകയും ചെയ്ത ലോക്കല്‍ ക്രിമിനലിനെ പോലീസ് വെടിവച്ച് വീഴ്ത്തി.

ശശാങ്ക് (24) നെ അതിബെലെയില്‍ ഉള്ള ടി വി എസ് റോഡില്‍ വച്ച് അറെസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് കോന്‍സ്ടബിളിനെ ബ്ലേഡ് കൊണ്ട് മുറിപ്പെടുത്തുകയായിരുന്നു.ഈ പ്രതിക്കെതിരെ നാല് കൊലപാതകം അടക്കം നിലവില്‍ 5 കേസുകള്‍ ഉണ്ട്.

ബനശങ്കരിയിലെ താമസക്കാരനായ ഇയാള്‍ തന്റെ കൂട്ടാളികള്‍ ആയ രാഖി,രേവന്ത്,സല്‍മാന്‍ എന്നിവരുടെ സഹായത്തോടെ ആണ് കഴിഞ്ഞ ആഴ്ച യുവാവിനെ ക്രൂരമായി മുറിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തത്.

  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ

ഈ സംഭവവുമായി ബന്ധപ്പെട്ട് അതിബെലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി ബാലാജിയുടെ നേതൃത്വത്തില്‍ ഒരു ടീം രൂപീകരിച്ചിരുന്നു,കഴിഞ്ഞ തിങ്കളാഴ്ച രാത്രി  അവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ശശാങ്ക് സഞ്ചരിക്കുന്ന ബൈക്കിന്റെ മുന്‍പില്‍ ടി വി എസ് റോഡില്‍ ബാരികേട് സ്ഥാപിക്കുകയായിരുന്നു.മറ്റു വണ്ടികളുടെ മറവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ശശാങ്കി നെ ഹെഡ് കോന്‍സ്ടബില്‍ കയ്യിലുള്ള ബ്ലേഡ് കൊണ്ട് മുറിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.സാഹചര്യം മനസ്സിലാക്കിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലാജി ആദ്യം രണ്ടു റൌണ്ട് മുകളിലേക്ക് വെടി വക്കുകയും എന്നാല്‍ ഫലമില്ല എന്ന് കണ്ടപ്പോള്‍ അയാളുടെ ഇടതുകാലില്‍ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു എന്ന് ബാംഗ്ലൂര്‍ റുരല്‍ പോലീസ് സുപ്രണ്ട് രം നിവാസ് സീപത് അറിയിച്ചു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്ത‍ താഴെ

http://bangalorevartha.in/archives/34568

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts