കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു!!

ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു. ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ് ടെർമിനൽ പ്രവർത്തനം തുടങ്ങിയാലുടൻ കേരളത്തിലേക്കുള്ള രണ്ടെണ്ണമുൾപ്പെടെ ബെംഗളൂരു റെയിൽവേ ഡിവിഷനിലെ അഞ്ചു സ്റ്റേഷനുകളിൽനിന്നു പുറപ്പെടുന്ന 32 തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റാനാണ് നീക്കം.

എറണാകുളം എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് കേരളത്തിലേക്കുള്ളവ. ഇവ രണ്ടും ഇപ്പോൾ സിറ്റി സ്റ്റേഷനിൽനിന്നാണു പുറപ്പെടുന്നത്. കേരളത്തിലേക്കുള്ള തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റുന്നത് യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് നിഗമനം.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

സിറ്റിയിൽനിന്നുള്ള ദൂരംമാത്രമാണു പ്രശ്നം. സിറ്റിയിൽനിന്നു ബൈയ്യപ്പനഹള്ളിയിലേക്കു മെട്രോയുള്ളതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാവില്ല. ജൂൺ അവസാനത്തോടെ ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ് ടെർമിനൽ പ്രവർത്തനം തുടങ്ങുമെന്നാണു കരുതുന്നത്.

ഇത്രയും തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റുന്നതോടെ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാൻകഴിയുമെന്നാണു അധികൃതർ കരുതുന്നത്. യശ്വന്തപുരയിലും സിറ്റിയിലും തീവണ്ടികളുടെ സമയം കൃത്യമായി പാലിക്കാമെന്നും കരുതുന്നു.

ഹൗറ എക്സ്പ്രസ്, ഗുവാഹാട്ടി എക്സ്പ്രസ്, അഗർത്തല എക്സ്പ്രസ് തുടങ്ങിയവയാണു ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റുന്ന മറ്റു പ്രധാന തീവണ്ടികൾ. യശ്വന്തപുരയിൽനിന്നുമാത്രം 19 തീവണ്ടികളാണു മാറ്റുന്നത്. സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടു തീവണ്ടികളും ബാനസവാടിയിൽനിന്നും കന്റോൺമെന്റിൽനിന്നും അഞ്ചെണ്ണംവീതവും കെ.ആർ. പുരത്തുനിന്ന് ഒരെണ്ണവും മാറ്റും.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts