6 ഭീകരർ കേരളത്തിലേക്ക് എത്തിയതായി ഐ. ബി റിപ്പോർട്ട്‌

തിരുവനന്തപുരം: മധുര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ ആറു പേര്‍ കേരളത്തിലേക്കു കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്‌ അതീവജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു നിര്‍ദേശം നൽകി.

ഇവരെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവരുമായി അടുപ്പമുള്ള രണ്ടു പേര്‍ ബെംഗളൂരുവിൽ ജയിലിലാണ്‌.

കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലും ഇന്റലിജന്‍സ്‌ വിഭാഗം തെരച്ചില്‍ ശക്‌തമാക്കി. സംസ്‌ഥാനത്തു സാമുദായിക സ്‌പര്‍ധ ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസ്‌ ഉന്നതതല യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തു. സംഘര്‍ഷം നേരിടുന്നതിനു മോക്‌ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്‌. പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലെ സുരക്ഷ വര്‍ധിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts