ചെറിയപെരുന്നാളിനൊരുങ്ങി വിശ്വാസികൾ; പെരുന്നാൾ നിസ്കാരത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി നഗരം..

ബെംഗളൂരു: പെരുന്നാൾ നിസ്കാരത്തിന് വിപുലമായ സൗകര്യമാണ് നഗരത്തിലെ വിവിധ പള്ളികളിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ആർ.സി. പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദിൽ രാവിലെ 8.30 നടക്കുന്ന നിസ്കാരത്തിന് ഇസ്മയിൽ ഹുദവി ചെറൂണി നേതൃത്വം നൽകും. ഹിറ സെന്റർ ബെംഗളൂരുവിന്റെകീഴിലുള്ള മസ്ജിദ് റഹ്‌മയുടെ ആഭിമുഖ്യത്തിൽ കോൾസ്പാർക് മില്ലേഴ്സ് റോഡിലുള്ള എം.ആർ. സഫീന ഗാർഡനിൽ ഈദ് ഗാഹ് ഒരുക്കും. നമസ്കാരവും പെരുന്നാൾ പ്രഭാഷണവും രാവിലെ 8:30-ന് തുടങ്ങും. മുജീബ് ആലുവ നേതൃത്വം നൽകും.സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യമൊരുക്കും.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിലും മോത്തി നഗർ മഹ്മുദിയ മസ്ജിദിലും ആസാദ് നഗർ മസ്ജിദുന്നമിറ എന്നിവിടങ്ങളിൽ 9.30-ന് നിസ്‌കാരം നടക്കുക. സെയ്ദുമുഹമ്മദ് നൂരി, പി.എം മുഹമ്മദ് മൗലവി, മുഹമ്മദ് ബാഖവി എന്നിവർ നേതൃത്വം നൽകും. കാവൽ ബൈരസാന്ദ്ര തർബിയത്തുൽ ഇബാദ് ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പതിന് പെരുന്നാൾ നിസ്‌കാരം നടക്കും. മുനീർ മൗലവി കാവുംപടി നേതൃത്വം നൽകും. മലബാർ മുസ്‌ലിം അസോസിയേഷനുകീഴിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
[masterslider id="10"]

Related posts