രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുന്‍ അഭ്യന്തര മന്ത്രി;ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കേന്ദ്രവും സംസ്ഥാന നേതാക്കളും തമ്മിലുള്ള പൊരുത്തക്കേട്:രാമലിംഗ റെഡ്ഡി.

ബെംഗളൂരു : ലോകസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ തുടരുകയാണ്,രാജസ്ഥാനില്‍ അശോക്‌ ഘെലോട്ടും സച്ചിന്‍ പൈലെറ്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നില നില്‍ക്കുമ്പോള്‍ തന്നെ മഹാരാഷ്ട്രയിലെ മുന്‍ പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിട്ടു.

കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല,ശിവാജി നഗര്‍ എം എല്‍ എ യും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ റോഷന്‍ ബൈഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു പോകുകയാണ്,ഏറ്റവും അവസാനമായി മുന്‍ ഗതാഗത മന്ത്രിയും അഭ്യന്തര മന്ത്രിയും എല്ലാം ആയിരുന്ന ആര്‍.രാമലിംഗ റെഡ്ഡി യാണ് നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

തന്റെ ട്വീട്ടിലും തുറന്ന കത്തിലും അദ്ദേഹം പറയുന്നത് ,ഇങ്ങനെ ഒരു വന്‍ പരാജയം ഉണ്ടായതിനു കാരണം രാഹുല്‍ ഗാന്ധി ആണ് എന്നാണ്,കേന്ദ്രത്തിലെ നേതാക്കളും സംസ്ഥാനത്തെ സീനിയര്‍ നേതാക്കളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നതായി അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിലെ മന്ത്രി മാരെയും അദ്ദേഹം വിമര്‍ശിച്ചു,പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രെസ് പാര്‍ട്ടി അവഗണിച്ചതാണ് ഇങ്ങനെ ഒരു വന്‍ പരാജയത്തിലേക്ക് നയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തലമുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല യുവാക്കള്‍ക്ക് പ്രത്യേക ലക്ഷ്യവും ഉണ്ടായിരുന്നില്ല അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts