ബൈബിളും ഖുറാനും പാഠപുസ്തകങ്ങളിൽ ഉണ്ടാകണം: ഡികെ ശിവകുമാർ

ബെംഗളൂരു: സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീതയിൽ നിന്ന് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിക്ക് കോൺഗ്രസ് എതിരല്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാർ വ്യക്തമാക്കി.

കേന്ദ്രത്തിൽ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ രാമായണ, മഹാഭാരതം സീരിയലുകൾ രാജ്യത്തുടനീളം സംപ്രേക്ഷണം ചെയ്തതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ധാർമ്മികത ജനങ്ങളെ കാണിക്കാൻ കോൺഗ്രസ് ഇതിഹാസങ്ങളുടെ സംപ്രേക്ഷണം ഉറപ്പാക്കുകയും രാജ്യം മുഴുവൻ ആവേശഭരിതരാകുകയും ചെയ്തിരുന്നതായും അദ്ദേഹം വൃക്തമാക്കി.

എന്നാലിപ്പോൾ ബിജെപി സർക്കാർ ചെയ്യുന്നത് കോൺഗ്രസിനെ പകർത്തുക മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഡികെ ശിവകുമാർ അവർ സ്കൂളുകളിൽ ഗീത പാഠ്യഭാഗമാകട്ടെ ഇതൊരു മതേതര രാജ്യമാണ്, എന്നാൽ എല്ലാ മതഗ്രന്ഥങ്ങളുടെയും സന്ദേശം ഒന്നുതന്നെയായതിനാൽ ബൈബിളും ഖുറാനും കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts