കർണാടകയിൽ മെഡിക്കൽ വിദ്യാഭ്യാസ ഫീസ് ഉടൻ നിയന്ത്രിക്കും

ബെംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ ഫീസ് ഉടൻ നിയന്ത്രിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾ വിശകലനം ചെയ്യുകയും അവയെ തരംതിരിക്കുകയും ഈടാക്കാവുന്ന ഫീസ് തീരുമാനിക്കുകയും ചെയ്യുന്ന പുതിയ ഫീസ് നിയന്ത്രണ സമിതിക്ക് സംസ്ഥാനം ഇതിനകം രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റ് സമ്മേളനത്തിൽ ബസവരാജ് ബൊമ്മൈ സർക്കാർ ഈ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം നൽകുന്നതിന് സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകൾക്കുള്ള ഫീസ് കമ്മിറ്റി ശുപാർശ ചെയ്യുമെന്നും സുധാകർ പറഞ്ഞു.

മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും നാക് (നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) വിലയിരുത്തൽ, സ്റ്റാഫ്, ഉപകരണങ്ങൾ, ക്ലിനിക്കൽ എക്സ്പോഷർ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകളെ കമ്മിറ്റി എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കുമെന്നും കമ്മറ്റി നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

സംസ്ഥാന സർക്കാരിന് ഇതിനകം തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിക്കുന്നു ഒരു ഫീസ് നിയന്ത്രണ സമിതിയുണ്ടെന്നും, എന്നാൽ, പുതിയ കമ്മിറ്റി മെഡിക്കൽ കോഴ്‌സുകളുടെ ഫീസ് മാത്രം പരിഗണിക്കുകയുളളുവെന്നും വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts