വ്യാജ ജാതി സർട്ടിഫിക്കറ്റിനെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാർ പട്ടികജാതി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് സംസ്ഥാന സർക്കാർ നിസ്സാരമായി കാണില്ലെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും ആരെങ്കിലും അതിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറ്റക്കാരാകുമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

ബിജെപി എംഎൽഎമാരായ പി രാജീവ്, എം പി കുമാരസ്വാമി, എൻ മഹേഷ്, ജെഡി (എസ്) ന്റെ ഡോ കെ അന്നദാനി എന്നിവർ വിഷയം ഉന്നയിക്കുകയും, വ്യാജ ജാതി സർട്ടിഫിക്കറ്റ് വഴി എസ്‌സി ആനുകൂല്യങ്ങൾ നേടിയതിന് ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
[masterslider id="10"]

Related posts