അഹിന്ദുക്കൾക്ക് ക്ഷേത്ര സമീപം കച്ചവടം നടത്താനാകില്ല: ജെ.സി മധുസ്വാമി

ബെംഗളൂരു: കർണാടക ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട് പ്രകാരം അഹിന്ദു കച്ചവടക്കാർ ക്ഷേത്രങ്ങളുടെ പരിസരത്തും വസ്‌തുക്കളിലും കച്ചവടം നടത്തുന്നത് വിലക്കുന്നുണ്ടെന്നും കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നിയമം പാസാക്കിയതെന്നും നിയമമന്ത്രി ജെ.സി.മധുസ്വാമി നിയമസഭയിൽ പറഞ്ഞു. തീരദേശ കർണാടകയിലെ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും അഹിന്ദുക്കൾ കച്ചവടം നടത്തുന്നത് തടയാനുള്ള ക്ഷേത്ര കമ്മിറ്റികളുടെ തീരുമാനത്തെ ചോദ്യം ചെയ്ത കോൺഗ്രസ് അംഗങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് പ്രഖ്യാപിച്ച് ചില സംഘടനകൾ ക്ഷേത്രങ്ങൾക്ക് സമീപം ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചതിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തു. സമൂഹത്തിൽ സമാധാനം തകർക്കുന്ന ഇത്തരം സംഭവങ്ങളെ സർക്കാർ…

Read More

വ്യാജ ജാതി സർട്ടിഫിക്കറ്റിനെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാർ പട്ടികജാതി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് സംസ്ഥാന സർക്കാർ നിസ്സാരമായി കാണില്ലെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും ആരെങ്കിലും അതിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറ്റക്കാരാകുമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ബിജെപി എംഎൽഎമാരായ പി രാജീവ്,…

Read More
Click Here to Follow Us