ഭാവിയിലെ ഏത് കോവിഡ് തരംഗത്തെയും നേരിടാൻ സംസ്ഥാനം തയ്യാർ: സുധാകർ

ബെംഗളൂരു: ഒമിക്‌റോണിന്റെ ബിഎ-2 സബ്‌ലൈനേജ് വകഭേദത്തെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനം മികച്ച തയ്യാറെടുപ്പിലാണെന്നും മുൻകാല അനുഭവങ്ങൾക്കൊപ്പം പുതിയ കൊവിഡ് വേരിയന്റിനെ നേരിടാൻ സജ്ജമാണെന്നും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

ഞങ്ങളുടെ ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളും എല്ലാം നന്നായി വർദ്ധിപ്പിച്ചട്ടുണ്ടെന്നും, നാലാമത്തെ തരംഗത്തെയും നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും. അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യയുടെ അഭൂതപൂർവമായ വാക്സിനേഷൻ കവറേജ് തന്നെ വലിയ സംരക്ഷണം നൽകുമെന്നും ഭാവിയിലെ കൊവിഡ് തരംഗത്തിന്റെ ആഘാതം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

നിലവിലെ കൊവിഡ് സാഹചര്യവും കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും സാങ്കേതിക ഉപദേശക സമിതിയുമായും ഉടൻ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന കൊവിഡ് ഇല്ലാതായി എന്ന് പ്രഖ്യാപിക്കുന്നത് വരെ ജനങ്ങൾ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരേണ്ടതുണ്ടെന്നും പ്രത്യേകിച്ച് മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us