മെട്രോ പ്ലാറ്റ്ഫോമുകളിൽ സ്ക്രീൻ ഡോർ വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു∙ നമ്മ മെട്രോ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്ലാറ്റ്ഫോമുകളിൽ സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 6 ലക്ഷം കടന്നതോടെ സ്റ്റേഷനുകളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പിഎസ്ഡി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്.

പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് വീഴുകയോ ചാടുകയോ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയികുന്നത്. ചെന്നൈ മെട്രോയിലെ ഭൂഗർഭ സ്റ്റേഷനുകളിലും ഡൽഹി മെട്രോ വിമാനത്താവള പാതയിലും പിഎസ്ഡികളുണ്ട്

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക് കെംപെഗൗഡ ടെർമിനലിൽ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ ജീവനക്കാർ പോലും പലപ്പോഴും പാടുപെടുകയാണ്. യാത്രക്കാരെ ക്യൂ നിർത്തുന്നുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ ഇത് ഫലം കാണുന്നില്ലന്നും പരാതികൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts